എല്ലാവരും പറയുന്നത് കേൾക്കാം, ബിസിനസ് നന്നാവാൻ networking ചെയ്യണം എന്നൊക്കെ, പക്ഷെ എങ്ങനെ ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ പറഞ്ഞു തരാൻ ആരുമില്ല, ഇനി അഥവാ അങ്ങനെ ഒക്കെ ചെയ്താൽ തന്നെ എന്ത് പ്രയോജനമാണ് ലഭിക്കുക? Business Networking എന്ന വാക്ക് എവിടെ കേട്ടാലും ഒട്ടുമിക്ക ആളുകളുടെയും ഉള്ളിൽ ഉണ്ടാവുന്ന ഒരു സംശയമാണ്.
പലപ്പോഴും നമ്മൾ എത്രത്തോളം കഴിവുള്ളവരാണ് എന്നതിനേക്കാൾ, നമുക്ക് ആരെയൊക്കെ അറിയാം എന്നതിലാണ് ബിസിനസ്സിന്റെ വിജയം ഒളിഞ്ഞിരിക്കുന്നത്. പുതിയ പ്രോജക്റ്റുകൾ കണ്ടെത്താനും, നിക്ഷേപകരെ ആകർഷിക്കാനും, വിശ്വസ്തരായ പങ്കാളികളെ കണ്ടെത്താനും ഈ ബന്ധങ്ങൾ നമ്മളെ സഹായിക്കും.
ഇതിലുപരി, നമ്മുടെ മേഖലയിലുള്ള മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും പഠിക്കാൻ കഴിയുന്നത് വലിയൊരു അറിവാണ്. ബിസിനസ്സിൽ ഒരു പ്രതിസന്ധി വരുമ്പോൾ കൈപിടിച്ചുയർത്താൻ പരിചയസമ്പന്നരായ ഒരു കൂട്ടം ആളുകൾ കൂടെയുള്ളത് വലിയൊരു ആത്മവിശ്വാസം നൽകും.
ഫലപ്രദമായി എങ്ങനെ നെറ്റ്വർക്കിംഗ് ചെയ്യാം എന്ന് ചോദിച്ചാൽ, അത് വെറുമൊരു സഹായം ചോദിക്കലല്ല എന്ന് ആദ്യം മനസ്സിലാക്കണം. ഒരാളെ പരിചയപ്പെടുമ്പോൾ അവർക്ക് തിരിച്ച് എന്ത് മൂല്യം നൽകാൻ എനിക്ക് കഴിയും എന്ന ചിന്തയാണ് നമുക്ക് വേണ്ടത്. ഒരു വിത്ത് പാകി അത് നനച്ചു വളർത്തുന്നതുപോലെ ഓരോ ബന്ധത്തെയും കരുതലോടെ കൊണ്ടുപോകണം.
Kerala Startup Garage എന്ന കൂട്ടായ്മ ആരംഭിക്കുമ്പോൾ ആശയങ്ങൾ ചർച്ച ചെയ്യാൻ ഒരു ഇടം എന്ന രീതിയിൽ ആയിരുന്നു, മറ്റ് ഓൺലൈൻ കൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമായി പരസ്യങ്ങൾ ഒന്നുമില്ലാതെ പുതിയതും പഴയതുമായ ആശയങ്ങൾ ചർച്ചകൾ ആയി വന്നപ്പോൾ എന്തോ അതിനോട് എല്ലാവര്ക്കും ഒരു താല്പര്യം ഉണ്ടായി.
അത്തരം ചർച്ചകളിൽ നിന്നും കണ്ട ഒരു കാര്യം എന്തെന്നാൽ ഏതാണ്ട് ഒരേപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്ന മനുഷ്യർ ആയിരുന്നു അവിടേക്ക് എത്തിയത്. അത് പലർക്കും ഒരു പുതിയ അനുഭവം ആയിരുന്നു.
എന്തെന്നാൽ നമ്മുടെ ഒക്കെ ഉള്ളിൽ പലപ്പോഴും പല ആശയങ്ങളും ഉണ്ടാവും, ഇതൊക്കെ ആരോടെങ്കിലും ഒന്ന് പറയാൻ തോന്നാറില്ലേ?, എന്നിട്ട് നമ്മൾ ആരോട് പറയും?, നമ്മുടെ സുഹൃത്തുക്കളോട് അല്ലെങ്കിൽ ബന്ധുക്കളോട്. അവർക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും വലിയ താല്പര്യം ഇല്ലെങ്കിലോ, ചിലപ്പോ ചുമ്മാ കേട്ടു എന്നിരിക്കും, അല്ലെങ്കിൽ ചിലപ്പോൾ കളിയാക്കും.
എന്നാൽ എല്ലാവർക്കും അങ്ങനെ ആയിരിക്കില്ല അനുഭവം, ഇത്തരം ചർച്ചകളിൽ നിന്നും സുഹൃത്തുക്കളോട് ഒപ്പം സംരംഭങ്ങൾ ആരംഭിച്ച ഒരുപാടു പേരുണ്ട്, എന്നാൽ എല്ലാവർക്കും അങ്ങനെ ആയിരിക്കില്ലല്ലോ,
ചിലപ്പോ ചില മണ്ടൻ ആശയങ്ങൾ കേൾക്കാൻ ഒരാൾ ഉണ്ടായ മതിയായിരിക്കും, അത് നടപ്പാക്കി വരുമ്പോ വളരെ മികച്ച ഒന്നായിട്ട് മാറും. ചുരുക്കി പറഞ്ഞാൽ ഏതൊരു ബിസിനസ്സിന്റെയും അടിത്തറ എന്നത് ഇത്തരം ആശയങ്ങളും അതിന്റെ പുറത്തു വരുന്ന ചർച്ചകളും ഒക്കെയാണ്.
അത് ബിസിനസ്സ് ആയിട്ട് ചെയ്യാണോ, അതിനുള്ള ഫണ്ട് എന്നിവയൊക്കെ ശരിക്കും അടുത്ത ഘട്ടമാണ്. ഇങ്ങനെ ആശയങ്ങൾ പറയാനും കേൾക്കാനും താല്പര്യമുള്ള ആയിരക്കണക്കിന് ആളുകളാണ് KSG എന്ന കൂട്ടായ്മയിലേക്ക് ആദ്യമേ കടന്നു വന്നത്.
തങ്ങളെപ്പോലെ തന്നെയുള്ള ആളുകളെ കണ്ടപ്പോൾ പലർക്കും അതൊരു അത്ഭുതവും ആവേശവും ഒക്കെ ആയിത്തീർന്നു. ഈ ഒരു സ്പിരിറ്റ് ആണ് KSG യുടെ അടിത്തറ എന്ന് വേണമെങ്കിലും പറയാം.
ഇത്തരത്തിൽ ഓൺലൈൻ ഗ്രൂപ്പ് വഴി പരിചയപ്പെട്ടു നല്ല സഹൃദങ്ങൾ ഉണ്ടാക്കിയവരും, പുതിയ ബിസിനസ്സ് തുടങ്ങിയവരും, ഉള്ള ബിസിനസിനെ വളർത്തിയവരും ഒക്കെ ധാരാളമുണ്ട്. എന്നിരുന്നാലും ഇത്തരം ഓൺലൈൻ പ്രക്രിയകൾക്ക് പരിമിതികളുണ്ട്, അതിനെ തുടർന്നാണ് നമ്മൾ ഓഫ്ലൈൻ പരിപാടികൾ ആരംഭിച്ചത്, അത്തരം പരിപാടികൾക്കും വളരെ നല്ല സ്വീകാര്യതയാണ് ലഭിച്ചത്.
നമ്മളെപ്പോലെ തന്നെ ചിന്തിക്കുന്ന ആളുകളെ കണ്ടുമുട്ടാനും പരിചയപ്പെടാനും അവസരങ്ങൾ ഒരുക്കുക – KSG നൽകുന്ന സേവനം എന്തെന്ന് ചോദിച്ചാൽ ഒറ്റ വാക്യത്തിൽ ഇങ്ങനെ പറയാം. അത് ഓൺലൈൻ ആയി നമ്മുടെ Facebook ഗ്രൂപ്പിലൂടെയും ഓഫ്ലൈൻ ആയി വിവിധ Networking, Educational പ്രോഗ്രാമുകളിലൂടെയും ലഭിക്കുന്നു.
ഇത്തരം അവസരങ്ങൾ നമ്മുടെ മുന്നിൽ ധാരാളമുണ്ട്, അതിനെ വേണ്ട രീതിയിൽ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
KSG – This is where business actually starts happening

Bonus Tips
Networking പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടി ചുവടെ ചേർക്കുന്നു.
പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങളിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കണം. നമ്മുടെ ബിസിനസ്സിനെക്കുറിച്ച് ചോദിച്ചാൽ ചുരുങ്ങിയ വാക്കുകളിൽ ആകർഷകമായി വിവരിക്കാൻ നമുക്ക് സാധിക്കണം. പക്ഷേ നമ്മൾ മാത്രം സംസാരിച്ചുകൊണ്ടിരിക്കരുത്, മറ്റുള്ളവർ പറയുന്നത് താല്പര്യത്തോടെ കേൾക്കാനുള്ള മനസ്സ് കാണിക്കണം.
ഇത് അവരിൽ നമ്മളെക്കുറിച്ച് വലിയൊരു ബഹുമാനം ഉണ്ടാക്കും. സംസാരിക്കുമ്പോൾ പുഞ്ചിരിയോടെയും നേരെ നോക്കിയും സംസാരിക്കുക. സംഭാഷണം കഴിയുമ്പോൾ കോൺടാക്റ്റ് വിവരങ്ങൾ കൈമാറാൻ മറക്കരുത്. പിന്നീട് സൗകര്യപ്രദമായ സമയത്ത് അവരെ ഒന്ന് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുന്നത് ആ ബന്ധം ഉറപ്പിക്കാൻ സഹായിക്കും.
പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയൊരാളെ പരിചയപ്പെടുമ്പോൾ ഉണ്ടാകുന്ന ‘ഫസ്റ്റ് ഇംപ്രഷൻ’ വളരെ പ്രധാനമാണ്.
- ആത്മവിശ്വാസത്തോടെ സംസാരിക്കുക: പുഞ്ചിരിയോടെയും വ്യക്തതയോടെയും സംസാരിക്കുക.
- കേൾക്കാൻ തയ്യാറാവുക: നിങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാതെ, മറ്റുള്ളവർ പറയുന്നത് താല്പര്യത്തോടെ കേൾക്കുക (Active Listening).
- എലിവേറ്റർ പിച്ച് (Elevator Pitch): നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് ചുരുങ്ങിയ സെക്കൻഡുകൾക്കുള്ളിൽ ആകർഷകമായി വിവരിക്കാൻ പഠിക്കുക.
- ബോഡി ലാംഗ്വേജ്: നേരെ നോക്കി സംസാരിക്കാനും മാന്യമായ രീതിയിൽ പെരുമാറാനും ശ്രദ്ധിക്കുക.
- കോൺടാക്റ്റ് വിവരങ്ങൾ കൈമാറുക: സംഭാഷണത്തിന് ശേഷം ബിസിനസ്സ് കാർഡുകളോ ഫോൺ നമ്പറോ കൈമാറാൻ മറക്കരുത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, പ്രത്യേകിച്ച് ലിങ്ക്ഡ്ഇൻ (LinkedIn) പോലുള്ളവ ഇതിനായി ഇന്ന് വലിയ രീതിയിൽ ഉപയോഗിക്കാം. ഒരിക്കൽ പരിചയപ്പെട്ടതുകൊണ്ട് മാത്രം കാര്യമില്ല, ഇടയ്ക്ക് വിശേഷങ്ങൾ ചോദിച്ചും മറ്റും ആ ബന്ധം പുതുക്കിക്കൊണ്ടിരിക്കണം. എങ്കിൽ മാത്രമേ ആവശ്യമുള്ള നേരത്ത് ആ ബന്ധങ്ങൾ നമുക്ക് ഉപകരിക്കുകയുള്ളൂ.
ബിസിനസ്സ് മീറ്റപ്പുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നത് നെറ്റ്വർക്കിംഗിന് കിട്ടുന്ന ഏറ്റവും നല്ല അവസരങ്ങളാണ്. അവിടെ വരുന്നത് നമ്മുടെ അതേ ലക്ഷ്യമുള്ളവരായതുകൊണ്ട് തന്നെ കാര്യങ്ങൾ സംസാരിക്കാൻ എളുപ്പമായിരിക്കും. നേരിട്ടുള്ള ഇത്തരം കൂടിക്കാഴ്ചകൾ വലിയൊരു വിശ്വാസം ഉണ്ടാക്കാൻ സഹായിക്കും.
വ്യവസായ രംഗത്തെ പുതിയ ട്രെൻഡുകൾ അറിയാനും പല പ്രമുഖരെയും നേരിട്ട് കാണാനും ഇത്തരം ഇവന്റുകൾ വഴിയൊരുക്കും. ബിസിനസ്സ് വളർത്താൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഇത്തരം കൂട്ടായ്മകൾ ഒഴിവാക്കരുത്.
ചുരുക്കത്തിൽ:
നെറ്റ്വർക്കിംഗ് എന്നത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല. അത് സമയമെടുത്ത് വളർത്തിയെടുക്കേണ്ട ഒന്നാണ്. മാന്യമായ പെരുമാറ്റത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും മികച്ചൊരു ശൃംഖല കെട്ടിപ്പടുക്കുന്നത് നിങ്ങളുടെ ബിസിനസ്സിനെ പുതിയ ഉയരങ്ങളിലെത്തിക്കും.